Header Ads

തിരക്കിനിടെയുണ്ടായ മരണം; ഷാരൂഖിനെതിരെ ബി.ജെ.പി

ന്യൂഡല്‍ഹി: വഡോദര റെയില്‍വെ സ്‌റ്റേഷനില്‍ ഷാരൂഖ് ഖാനെ കാണാന്‍ ജനക്കൂട്ടം തിക്കും തിരക്കും കൂട്ടുന്നതിനിടെ ഒരാള്‍ ഹൃദയസ്തംഭനംവന്ന് മരിച്ച സംഭവത്തില്‍ നടനെതിരെ വിമര്‍ശവുമായി ബി.ജെ.പി. സിനിമയുടെ പ്രചാരണം നടത്തുന്നവര്‍ ജനങ്ങളുടെ ബുദ്ധിമുട്ടുകൂടി കണക്കിലെടുക്കണമെന്ന് ദേശീയ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ജിയ പറഞ്ഞു.
എത്ര ജനങ്ങള്‍ കാണാനെത്തുന്നു എന്നതിനെ ആശ്രയിച്ചല്ല ഒരാളുടെ ജനപ്രീതി അളക്കേണ്ടത്. ദാവൂദ് ഇബ്രാഹീമിനെ കാണാന്‍ പോലും ജനങ്ങള്‍ തിക്കും തിരക്കും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി പ്രാദേശിക നേതൃത്വവും ഷാരൂഖിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം താരം ഏറ്റെടുക്കണമെന്നും മരിച്ചയാളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പാര്‍ട്ടിയുടെ ഡല്‍ഹി ഘടകം അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞു. എന്നാല്‍ റെയില്‍വെ സ്റ്റേഷനിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം റെയില്‍വെ ഉദ്യോഗസ്ഥര്‍ക്കാണെന്ന് ബി.ജെ.പി വക്താവ് ഷൈന എന്‍.സി പറഞ്ഞു.
പുതിയ ചിത്രമായ 'റയീസി'ന്റെ പ്രചാരണത്തിനുവേണ്ടി ഡല്‍ഹിയിലേക്ക് പോകുന്നതിനിടെ ഷാരൂഖ് സഞ്ചരിച്ച ട്രെയിന്‍ വഡോദര സ്‌റ്റേഷനില്‍ നിര്‍ത്തയപ്പോഴാണ് തിക്കും തിരക്കും ഉണ്ടായത്. അതിനിടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്.

No comments

Powered by Blogger.